Global News

അഭിലാഷ് ടോമിയെ രക്ഷിച്ചു

ഫ്രഞ്ച് കപ്പലായ ഒസിരിസിൽ നിന്ന് സോഡിയാക് ബോട്ടിറക്കിപായ്‌വഞ്ചിക്ക് അടുത്തെത്തിയാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.

Kochi

ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാൻഡര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രഞ്ച് കപ്പലായ ഒസിരിസിൽ നിന്ന് സോഡിയാക് ബോട്ടിറക്കി പായ്‌വഞ്ചിക്ക് അടുത്തെത്തിയാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്. പായ്‌വഞ്ചിയിൽ നിന്ന് സോഡിയാക്ക് ബോട്ടിലേക്കും തുടർന്ന് ഒസിരിസ്‌ കപ്പലിലേക്കും മാറ്റി.

 

ഓസ്‌ട്രേലിയൻ തീരത്തുനിന്നും 3000 കിലോമീറ്റർ അകലെയാണ് അഭിലാഷ് ടോമിയെ കണ്ടെത്തിയത്. മൽസ്യബന്ധന നിരീക്ഷണ കപ്പലായ ഒസിരിസിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനാണെന്നും അദ്ദേഹത്തിന് ബോധമുണ്ടെന്നും നാവികസേന അറിയിച്ചു.