Film

07 Oct 2018 02:00 AM IST

ബാലഭാസ്കറിന്റെ ഓർമ്മയിൽ ഒരു സായാഹ്നം

ബാലഭാസ്കറിന്റെ അകാലമരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് മുക്തരായിട്ടില്ലാത്ത സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഒത്തുചേരുന്നു.

ബാലഭാസ്കറിന്റെ അകാലമരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് മുക്തരായിട്ടില്ലാത്ത സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഒത്തുചേരുന്നു. ഒക്ടോബർ 7 ഞായറാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് ഒത്തുചേരൽ. 'പ്രിയപ്പെട്ട ബാലുവിന് സംഗീതംകൊണ്ടൊരു യാത്രാമൊഴി ' എന്ന് പേരിട്ടിരിക്കുന്ന ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത് ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരിലല്ല.ബാലഭാസ്‌കറെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഇഷ്ടപ്പെട്ട എല്ലാവരുടെയും ഒത്തുചേരലാകും ഈ പരിപാടി.