Kerala News

21 Oct 2018 00:55 AM IST

ദളിത് മഹിളാഫെഡറേഷന്‍ നേതാവ് മഞ്ജു ശബരിമലയില്‍

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ മഞ്ജുവും ചാത്തന്നൂര്‍ സ്വദേശിനിയായ മറ്റൊരു യുവതിയും പമ്പയിലെത്തി. പമ്പയില്‍ വച്ച് പോലീസ് നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്തിരിയാന്‍ മഞ്ജു തയ്യാറായില്ല. മറ്റേ യുവതി മടങ്ങിപ്പോന്നു.

 

ദളിത് പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കൊല്ലം ജില്ലയില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് മഞ്ജു. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ദളിത് വിഭാഗത്തില്‍പെട്ട ജീവനക്കാരിയെ ജാതിപ്പേര് വിളിച്ച ഉദ്യോഗസ്ഥനെതിരേ ചൂലുമായി സമരം നയിച്ചതിന് 14 ദിവസം ജയില്‍വാസം നേരിട്ട സംഭവം സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.