20 Oct 2018 22:30 PM IST
Thiruvananthapuram
സരിതാ നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ മന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ.സി വേണുഗോപാലിനും എതിരെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെയുള്ള ലൈംഗിക പീഡന കുറ്റങ്ങളാണ് ഉമ്മൻചാണ്ടിയുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ബലാൽസംഗത്തിനാണ് വേണുഗോപാലിനെ പ്രതിയാക്കിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ ഉമ്മൻചാണ്ടിയെയും കെ.സി.വേണുഗോപാലിനെയും അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.