Kerala News

18 Oct 2018 21:30 PM IST

Reporter-Leftclicknews

നവകേരള ലോട്ടറി പ്രളയബാധിതന്

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത് പ്രളയബാധിതൻ.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത് പ്രളയബാധിതൻ. എറണാകുളം ചിറ്റൂർ കുമ്പനായിൽ റോയിയാണ‌് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച 90 പേരിൽ ഒരാൾ.

 

പ്രളയത്തിൽ റോയിയുടെ വീട്ടിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പിലായിരുന്നു റോയിയും കുടുംബവും. വെള്ളം കയറി വീടിന്റെ വാതിൽ തകരുകയും വിലപിടിപ്പുള്ള സാധനങ്ങളടക്കം നഷ്ടപ്പെടുകയും ചെയ‌്തു. തയ്യൽ തൊഴിലാളിയായ റോയ‌് സർക്കാരിൽനിന്നു ദുരിതാശ്വാസമായി ലഭിച്ച 10,000 രൂപയും സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയ പണവും ഉപയോഗിച്ചാണ‌് അത്യാവശ്യ സാധനങ്ങൾ വാങ്ങി പ്രളയത്തിനു ശേഷം ജീവിതം പുനരാരംഭിച്ചത്.

 

നറുക്കെടുപ്പിനു മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ‌് റോയ‌് ടിക്കറ്റെടുത്തത‌്. ചെറിയ തുകയ‌്ക്കുള്ള ടിക്കറ്റുകൾ മുമ്പും എടുക്കുമായിരുന്നു. വിദ്യാർത്ഥികളായ രണ്ട‌് മക്കളും ഭാര്യയുമടങ്ങുന്നതാണ‌് റോയിയുടെ കുടുംബം.

 


Reporter-Leftclicknews