Kerala News

20 Oct 2018 21:55 PM IST

Reporter-Leftclicknews

മിനിമം കൂലി നൽകാത്ത ആശുപത്രിയിൽ നഴ്സുമാർ സമരത്തിൽ

2013ലെ മിനിമം വേജസ് പോലും ഇപ്പോഴും നൽകുന്നില്ല എന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ ആരോപിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശമ്പള വർദ്ധനവ് നടപ്പിലാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി ഏഴ് മാസം പിന്നിട്ടിട്ടും പുതുക്കിയ ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ മാനേജ്‌മന്റ് തയ്യാറാകാത്തതിനെതിരേ തിരുവനന്തപുരം അമ്പലത്തറ അൽ ആരിഫ് ആശുപത്രിയിൽ നഴ്സുമാർ സമരം ആരംഭിച്ചു. 2013ലെ മിനിമം വേജസ് പോലും ഇപ്പോഴും നൽകുന്നില്ല എന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ ആരോപിച്ചു.

 

വർഷങ്ങൾ പ്രവൃത്തി പരിചയം ഉള്ള നഴ്സുമാർക്ക് പോലും 6500 മുതൽ 9500 വരെ ആണ് ഇപ്പോഴും ശമ്പളമായി ലഭിക്കുന്നത്. ജില്ലാ ലേബർ ഓഫീസർ പല പ്രാവശ്യം ചർച്ചക്ക് വിളിച്ചിട്ടും അൽ ആരിഫ് അധികാരികൾ ചർച്ചയിൽ പങ്കെടുത്തില്ല. ആശുപത്രിക്ക് മുന്നിൽ പന്തൽ കെട്ടി സത്യാഗ്രഹം നടത്തുന്ന നഴ്‌സുമാർ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാത്ത തരത്തിലുള്ള സമരമാണ് ഇപ്പോൾ നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരമാർഗ്ഗങ്ങളിലേക്ക് പോകുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.


Reporter-Leftclicknews