Kerala News

21 Oct 2018 02:05 AM IST

Reporter-Leftclicknews

പിന്‍വാങ്ങാന്‍ സമ്മര്‍ദ്ദം സന്നിധാനത്തെത്താതെ മടങ്ങില്ലെന്ന് മഞ്ജു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിനോട് സന്നിധാനത്തേക്ക് പോകാതെ മടങ്ങണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിനോട് സന്നിധാനത്തേക്ക് പോകാതെ മടങ്ങണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. എല്ലാ പ്രായത്തില്‍ പെട്ട സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയേ പറ്റൂ എന്ന നിര്‍ബ്ബന്ധത്തിലാണ് മഞ്ജു. താന്‍ വിശ്വാസിയാണെന്നും ശബരിമല ദര്‍ശനം നടത്താനുള്ള തന്റെ അവസരം നഷ്ടപ്പെടുത്തരുതെന്നും മഞ്ജു പോലീസിനോട് അഭ്യര്‍ത്ഥിച്ചു. പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ മഞ്ജുവിന് സുരക്ഷ നല്‍കാന്‍ നിർബ്ബന്ധിതമായിരിക്കുകയാണ് പോലീസ്.


ശബരിമല സന്നിധാനത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മഞ്ജുവിനെ തടയാന്‍ ശ്രമിക്കുക വഴി ഗുരുതരമായ കൃത്യവിലോപമാണ് പോലീസ് കാണിക്കുന്നത്. ഇക്കാര്യം മഞ്ജു പോലീസിനെ ഓര്‍മ്മിപ്പിച്ചു. പ്രതിഷേധക്കാര്‍ സംഘടിച്ചു നില്‍ക്കുന്നതാണ് മഞ്ജുവിനെ പിന്തിരിപ്പിക്കുന്നതിന് കാരണമായി പോലീസ് പറയുന്നത്. എന്നാല്‍ പ്രതിഷേധക്കാരെയാണ് തന്നെയല്ല തടയേണ്ടത് എന്ന് മഞ്ജു പോലീസിനോട് പറഞ്ഞു. സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞാൽ സർക്കാരിനും പോലീസിനുമെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഞ്ജു പോലീസിനെ അറിയിച്ചു.

 


Reporter-Leftclicknews