National News

20 Oct 2018 23:55 PM IST

Reporter-Leftclicknews

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ : വിഎച്ച്പി

ശബരിമല ക്ഷേത്രം തെക്കേ ഇന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദു പരിഷത്ത്.

ശബരിമല ക്ഷേത്രം തെക്കേ ഇന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ''ശബരിമലയെയും അയോധ്യയെയും തമ്മില്‍ സീതാറാം യെച്ചൂരി തന്നെ താരതമ്യപ്പെടുത്തിയത് നന്നായി. അതേ ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്'' വി.എച്ച്.പി വക്താവ് വിനോദ് ബന്‍സാല്‍, വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ശബരിമലയുടെ വിശുദ്ധിയും മതചാരങ്ങളും സി.പി.എം തകര്‍ക്കുകയാണെന്ന് ബന്‍സാല്‍ ആരോപിച്ചു. അഹിന്ദുക്കളെ തിരുവിതാംകൂര്‍ ദേവസ്വം ബോഡില്‍ നിയമിക്കുന്നു എന്ന ആരോപണവും വി.എച്ച്.പി വക്താവ് ഉന്നയിച്ചു.
 

കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശബരിമലയിലെ പ്രശ്‌നങ്ങളെയും ബാബറി മസ്ജിദ് തകര്‍ത്ത സംഭവങ്ങളെയും താരതമ്യപ്പെടുത്തിയിരുന്നു. രണ്ടിടത്തും ഒരേ രീതികളാണ് കാണാന്‍ കഴിയുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തവര്‍ ധരിച്ചിരുന്നതിന് സമാനമായ തലയില്‍ കെട്ടാണ് ശബരിമലയിലെ അക്രമികളും ധരിച്ചിരിക്കുന്നതെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
 
 

Reporter-Leftclicknews