Kerala News

20 Oct 2018 22:25 PM IST

Reporter-Leftclicknews

50 കഴിഞ്ഞ സ്ത്രീയെ തടഞ്ഞു ; ദർശനം നടത്തി മടങ്ങി

ശബരിമലയിൽ ദർശനത്തിനെത്തിയ 50 വയസ്സിലേറെ പ്രായമുള്ള സ്ത്രീയെ നടപ്പന്തലിൽ വച്ച് അക്രമികൾ തടഞ്ഞു.

ശബരിമലയിൽ ദർശനത്തിനെത്തിയ 50 വയസ്സിലേറെ പ്രായമുള്ള സ്ത്രീയെ നടപ്പന്തലിൽ വച്ച് അക്രമികൾ തടഞ്ഞു. പതിനെട്ടാംപടിക്ക് സമീപത്ത് വച്ച് പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്ന് സ്ത്രീയ്ക്ക് 50 വയസ്സ് കഴിഞ്ഞെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിക്കുകയും ഐഡൻറ്റിറ്റി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതിനുശേഷമാണ് ദർശനത്തിന് അവസരം ലഭിച്ചത്. ഭര്‍ത്താവിനോടും മകനോടുമൊപ്പം എത്തിയ മൊപ്പമാണ് തമിഴ്‌നാട്ടുകാരിയായ ലത എന്ന അമ്പത്തിരണ്ടുകാരികാരിക്ക് നേരെയായിരുന്നു സംഘപരിവാർ സംഘനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം.

 

പ്രായം ബോധ്യപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങിയെങ്കിലും പോലീസ് സുരക്ഷയിലാണ് അവര്‍ പതിനെട്ടാം പടി കയറിയത്.പല തരത്തിലുള്ള ഭ്യൂഹങ്ങൾ പരത്തി പരമാവധി ആളുകളെ പ്രതിഷേധത്തിനുവേണ്ടി സന്നിധാനത്തിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാർ സംഘടനകൾ.


Reporter-Leftclicknews