Film

12 Dec 2018 17:50 PM IST

Reporter-Leftclicknews

വിളിച്ചു വരുത്തി അനാദരിക്കലോ ? മജീദ് മജീദിയുടെ സിനിമ പുറത്ത്

ഐഎഫ്എഫ്കെയുടെ ജൂറി ചെയർമാനായ വിശ്വ വിഖ്യാത സംവിധായകൻ മജീദ് മജീദിയുടെ സിനിമ, ജൂറി ഫിലിംസിന്റെ ഭാഗമായി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചതിനുശേഷം പിൻവലിക്കുകവഴി അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാഡമി.

വിശ്വവിശ്രുത സംവിധായകനായ മജീദ് മജീദിയാണ് 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷന്‍. അദ്ദേഹത്തെ മേളയുടെ സംഘാടകരായ ചലച്ചിത്ര അക്കാഡമി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഒരു കലാകാരനോട് ചെയ്യാവുന്ന ഏറ്റവും വലിയ അനാദരവാണ് ചലച്ചിത്ര അക്കാഡമി മജീദ് മജീദിയോട് കാണിച്ചത്. ജൂറി ഫിലിംസില്‍ ഉള്‍പ്പെടുത്തിയിരുന്ന അദ്ദേഹത്തിന്റെ 'മുഹമ്മദ് : ദ മെസഞ്ജര്‍ ഒഫ് ഗോഡ്' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതിനുശേഷം പിന്‍വലിച്ചുകൊണ്ടാണ് ഈ വിശ്രുത ചലച്ചിത്രകാരനെ കേരള ചലച്ചിത്ര അക്കാഡമി അപമാനിച്ചത്.


മികച്ച വിദേശ ഭാഷാ ചിത്രത്തിനുവേണ്ടി ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇറാന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു മജീദ് മജീദിയുടെ 'മുഹമ്മദ് : ദ മെസഞ്ജര്‍ ഒഫ് ഗോഡ്' 2 ഓസ്‌കാര്‍ അവാര്‍ഡുകളും വ്യാപകമായ നിരൂപക പ്രശംസയും നേടിയ ഈ ചിത്രം മലയാളി പ്രേക്ഷകരെ കാണിക്കില്ലെന്ന് ചലച്ചിത്ര അക്കാഡമി വാശി പിടിച്ചതിന്റെ കാരണം വ്യക്തമല്ല. ഇറാന്‍ പോലൊരു രാജ്യം ഒസ്‌കാര്‍ അവാര്‍ഡിന് എന്‍ട്രിയായി അംഗീകരിച്ച ചിത്രം, മതവികാരത്തിന്റെ പേരിലാണ് പിന്‍വലിച്ചതെങ്കില്‍ മലയാളികള്‍ ഒന്നടങ്കം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണ്.


Reporter-Leftclicknews