News

അഭിലാഷ് ടോമി സുരക്ഷിതൻ

ഗോൾഡൻ ഗ്ലോബ്‌ റെയ്‌സിൽ പങ്കെടുക്കുന്നതിനിടെ അപകടം പറ്റിയ മലയാളി സാഹസിക നാവികൻ അഭിലാഷ്‌ ടോമി സുരക്ഷിതനെന്ന് സന്ദേശം ലഭിച്ചതായി ഗോൾഡൻ ഗ്ലോബ്‌ റെയ്‌സ് സംഘാടകർ അറിയിച്ചു.

ഗോൾഡൻ ഗ്ലോബ്‌ റെയ്‌സിൽ പങ്കെടുക്കുന്നതിനിടെ അപകടം പറ്റിയ മലയാളി സാഹസിക നാവികൻ അഭിലാഷ്‌ ടോമി സുരക്ഷിതനെന്ന് സന്ദേശം ലഭിച്ചതായി ഗോൾഡൻ ഗ്ലോബ്‌ റെയ്‌സ് സംഘാടകർ അറിയിച്ചു. ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവർത്തിക്കുന്നുണ്ടെന്ന് അഭിലാഷ് ടോമി സന്ദേശത്തിൽ പറയുന്നുണ്ടെന്ന് അറിയിച്ച സംഘാടകർക്ക് അഭിലാഷ്‌ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഭിലാഷിന്‌ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്‌.ജൂലൈ ഒന്നിന്‌ പാരീസിൽനിന്നാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 നാവികർ പങ്കെടുക്കുന്ന ഗോൾഡൻ ഗ്ലോബ്‌ റെയ്‌സ് ആരംഭിച്ചത്.

 

ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് അഭിലാഷിന്റേയും മറ്റു രണ്ടു നാവികരുടെയും പായ്‌വഞ്ചികൾക്ക് അപകടം സംഭവിക്കുകയായിരുന്നു. പായ്‌വഞ്ചിയുടെ തൂണുകള്‍ ഒടിഞ്ഞുവീണ് തന്റെ മുതുകിന് സാരമായി പരിക്കേറ്റതായി അഭിലാഷ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും 3000 കിലോമീറ്ററോളം അകലെ വച്ചാണ് ആകടം സംഭവിച്ചതെന്ന് ഒരു ആസ്ട്രേലിയൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനല്ല തിരച്ചിലിനുവേണ്ടി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര പുറപ്പെട്ടിട്ടുണ്ട്.

 

2013 പായ്‌വഞ്ചിയിൽ ലോകസഞ്ചാരം പൂർത്തിയാക്കിയ അഭിലാഷ് പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ്‌. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.