National News

ഇന്ത്യയുടെ കാവൽക്കാരൻ കള്ളൻ: റാഫേലിൽ ആഞ്ഞടിച്ച് രാഹുൽ

മുൻ ഫ്രഞ്ച് പ്രസിഡന്റ് കള്ളനെന്നു വിളിച്ചിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ തെറ്റോ ശരിയോയെന്ന് രാജ്യത്തെ അറിയിക്കണമെന്നും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

New Delhi

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിൻറെ കാവൽക്കാരൻ കള്ളനാണ്. റാഫേൽ ഇടപാടിനെക്കുറിച്ചുള്ള മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാങ്ങിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണം. മുൻ ഫ്രഞ്ച് പ്രസിഡന്റ് കള്ളനെന്നു വിളിച്ചിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ തെറ്റോ ശരിയോയെന്ന് രാജ്യത്തെ അറിയിക്കണമെന്നും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

രാജ്യത്തെ സൈനികരുടെ പണം എടുത്താണ് അനിൽ അംബാനിക്ക് കൊടുത്തത്. അംബാനിക്ക് 30000 കോടി ലാഭം ഉണ്ടാക്കുന്നതിനായി വിമാനത്തിന്റെ വിലയിലും വിട്ടുവീഴ്ച ചെയ്തു. വിമാന നിർമ്മാണത്തിൽ പരിചയമില്ലാതിരുന്ന അനിൽ അംബാനി കരാർ ഒപ്പിടുന്നതിന് 12 ദിവസം മുൻപ് രൂപീകരിച്ച കമ്പനിയുമായാണ് മോദിക്കൊപ്പം ഫ്രാൻസിലേക്ക് പോയത്. റാഫേൽ കരാർ 100 ശതമാനവും അഴിമതിയാണ് എന്നും കോൺഗ്രസ്സ് അധ്യക്ഷൻ ആരോപിച്ചു.