Kerala News

06 Nov 2018 16:40 PM IST

സന്നിധാനത്ത് മാധ്യമങ്ങൾക്ക് നേരെ യുവാവിന്റെ അശ്ളീല ആംഗ്യം

സന്നിധാനത്ത് ഭക്തനെപ്പോലെ കറുപ്പുടുത്ത ഒരാള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുന്നു.

pathanamthitta

ശബരിമല സന്നിധാനത്ത് സംഘപരിവാര്‍ ഭക്തര്‍ക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കെ സന്നിധാനത്ത് ഭക്തനെപ്പോലെ കറുപ്പുടുത്ത ഒരാള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുന്നു.

 

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളെ നോക്കിയാണ് ഇയാളുടെ അശ്ളീല ആംഗ്യം. കറുത്ത തുണികൊണ്ട് തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സന്നിധാനത്തെ ഭക്തന്‍ എന്ന് പറഞ്ഞ് നിരവധി പേര്‍ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.