News

ഫ്രാങ്കോയെ ചോദ്യം ചെയ്യുന്ന ഓഫീസിനു മുന്നിൽ എഐവൈഎഫ് പ്രതിഷേധം

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ പ്രതിഷേധം.

Kochi

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ പ്രതിഷേധം. ഫ്രാങ്കോ മുളയ്ക്കലിന്റെ കോലം കത്തിച്ച് കൊണ്ടായിരുന്നു പ്രതിഷേധം. ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കെ 11 മണിയോടെ ഫ്രാങ്കോയെ ചോദ്യംചെയ്യുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് കോലം കത്തിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം കെ.ആർ.റനീസ് പ്രതിഷേധത്തിന് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കൽ ചോദ്യംചെയ്യലിനു ശേഷം പുറത്തിറങ്ങിയപ്പോൾ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്വരെ പ്രതിഷേധം തുടരുമെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ അറിയിച്ചു.