Culture

17 Nov 2018 15:10 PM IST

Reporter-Leftclicknews

അലിക് പദംസി അന്തരിച്ചു

നാടക-ചലച്ചിത്ര സംവിധായകനും നടനും പരസ്യമേഖലയിലെ അതികായനുമായ അലിക് പദംസി (90) അന്തരിച്ചു.

നാടക-ചലച്ചിത്ര സംവിധായകനും നടനും പരസ്യമേഖലയിലെ അതികായനുമായ അലിക് പദംസി (90) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയിലെ അതിപ്രശസ്തമായ പല പരസ്യ ചിത്രങ്ങളുടെയും പിന്നില്‍ അലിക് പദംസിയായിരുന്നു. സര്‍ഫിനു വേണ്ടിയുള്ള ലളിതാജി പരസ്യം, എം.ആര്‍.എഫിന്റെ മസില്‍മാന്‍, ലിറില്‍ സോപ്പിന്റെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന പെണ്‍കുട്ടി, കാമസൂത്ര തുടങ്ങിയവ പദംസിയുടെ വന്‍ ശ്രദ്ധ നേടിയ പരസ്യങ്ങളില്‍ പെടുന്നു.


നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അലിക് പദംസി, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ മുഹമ്മദാലി ജിന്നയായി അഭിനയിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ലിന്റാസ് ഇന്ത്യ എന്ന പരസ്യക്കമ്പനിയുടെ മേധാവി ആയിരുന്നു. 2012 ല്‍ സംഗീത നാടക അക്കാഡമിയുടെ ടാഗോര്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായി.


Reporter-Leftclicknews