Sports

31 Oct 2018 17:10 PM IST

Reporter-Leftclicknews

കേരളത്തിലെത്തുന്നത് അത്യാനന്ദം : വിരാട് കോഹ്‌ലി

കേരളം ഊർജ്ജം നൽകുന്ന , ഭംഗിയുള്ള സ്ഥലം, കേരളത്തെ വാഴ്ത്തി വിരാട് കോഹ്‌ലി

കേരളത്തിലെത്തുന്നത് അത്യാനന്ദകരമായ അനുഭവമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനുവേണ്ടി തിരുവനന്തപുരത്ത് എത്തിയ കോഹ്‌ലി താമസിക്കുന്ന ഹോട്ടലിന്റെ വിസിറ്റേഴ്‌സ് ഡയറിയിലാണ് കേരളത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ കുറിച്ചത്.


കേരളത്തില്‍ വരാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഈ നാടിന്റെ ഊര്‍ജ്ജം തനിക്ക് ഇഷ്ടമാണെന്നും വിരാട് കോഹ്‌ലി കുറിക്കുന്നു. കേരളത്തിന്റെ ഭംഗി അനുഭവിച്ചുവേണം മനസ്സിലാക്കാന്‍. ഇവിടം സന്ദര്‍ശിക്കാനും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊര്‍ജ്ജം അനുഭവിക്കാനും എല്ലാവരോടും ശുപാര്‍ശ ചെയ്യുന്നതായി കോഹ്‌ലി കുറിച്ചു. കേരളം പൂര്‍വ്വസ്ഥിതിയിലായിരിക്കുന്നു. സന്ദര്‍ശനത്തിന് തീര്‍ത്തും സുരക്ഷിതമാണ് ഇപ്പോള്‍. ഇവിടെ വരുമ്പോഴൊക്കെ തനിക്ക് ആഹ്ലാദം പകരുന്ന മനോഹരമായ നാടിന് നന്ദി പറഞ്ഞുകൊണ്ടാണ് കോഹ്‌ലി തന്റെ ചെറുകുറിപ്പ് അവസാനിപ്പിക്കുന്നത്.


Reporter-Leftclicknews