National News

11 Dec 2018 11:35 AM IST

മധ്യപ്രദേശിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി.എസ്.പി

വോട്ടെണ്ണൽ പുരോഗമിക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് തന്നെ അധികാരത്തിലേക്കെന്ന് സൂചന.

വോട്ടെണ്ണൽ പുരോഗമിക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് തന്നെ അധികാരത്തിലേക്കെന്ന് സൂചന. കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി.എസ്.പി അറിയിച്ചു. കോൺഗ്രസ് 116 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 8 സീറ്റുകളിൽ ബിഎസ്.പിയും മുന്നിട്ടു നിൽക്കുന്നു. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

 

കോൺഗ്രസിന് തൊട്ടു പിന്നിലുള്ള ബിജെപി 105 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ നാണ് ബിജെപി ഇറങ്ങിയത്. മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിലകള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും സർക്കാരിന് വലിയ തിരിച്ചടിയായി എന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.

 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചു.