Kerala News

14 Oct 2018 01:35 AM IST

ഭരണഘടന കത്തിക്കൽ പ്രസംഗം ; കേസെടുത്തു

ഭരണഘടന കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി- ആർ.എസ്.എസ് നേതാവ് മുരളീധരൻ ഉണ്ണിത്താനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു.

ഭരണഘടന കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി- ആർ.എസ്.എസ് നേതാവ് മുരളീധരൻ ഉണ്ണിത്താനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. എ.ഐ.എസ്.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിജു, സെക്രട്ടറി ബിപിൻ ബിനു എന്നിവർ പത്തനംതിട്ട സി. ഐ ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


പത്തനംതിട്ടയിലെ കുമ്പഴയിൽ എൻ.ഡി.എ സംഘടിപ്പിച്ച ഒരു യോഗത്തിലാണ് മുരളീധരൻ ഉണ്ണിത്താൻ ഭരണഘടന ചുട്ടെരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും താമസിയാതെ അങ്ങനെ സംഭവിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. വിവാദപ്രസംഗം ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചിരുന്നു. വിവാദ പ്രസംഗം നടത്തി രണ്ടാഴ്ചയോളമായിട്ടും പോലീസ് സ്വമേധയാ കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് എ.ഐ.എസ്.എഫ് പോലീസിൽ പരാതി നൽകിയത്.