National News

12 Nov 2018 15:25 PM IST

റാഫേൽ ഇടപാട് : വിലവിവരം കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചു

റാഫേൽ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

New Delhi

റാഫേൽ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ കരാറിൽ പ്രതിരോധ നിര്‍വ്വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണ്ണമായും. പാലിച്ചുവെന്നും ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഉണ്ടായിരുന്നുവെന്നും പറയുന്നു.

 

ഒക്ടോബര്‍ 31-നാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.

 

നിർദ്ദേശത്തെ എതിർത്ത കേന്ദ്രസർക്കാർ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എന്തൊക്കെ വിവരങ്ങളാണ് പുറത്തുവിടാൻ കഴിയുക എന്ന് സത്യവാങ്മൂലം നല്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു.