Columns

കേന്ദ്രഫണ്ട് സംസ്ഥാനങ്ങൾക്കുള്ള ദാനമല്ല

ഒരു സംസ്ഥാനത്തെ ബാധിക്കുന്ന ഏതു പ്രകൃതി ദുരന്തവും ഒരു ദേശീയ പ്രശ്നമാണ്. കേന്ദ്രത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായി കൂടുതൽ അധികാരങ്ങളുണ്ടെങ്കിലും ഒന്നിനു മുകളിൽ ഒന്ന് എന്ന നിലയിലുള്ള മേൽ കീഴ് ഘടനയായല്ല കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളെ ഭരണഘടന വിഭാവന ചെയ്യുന്നത്.

ഒരു സംസ്ഥാനത്തെ ബാധിക്കുന്ന ഏതു പ്രകൃതി ദുരന്തവും ഒരു ദേശീയ പ്രശ്നമാണ്. കേന്ദ്രത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായി കൂടുതൽ അധികാരങ്ങളുണ്ടെങ്കിലും ഒന്നിനു മുകളിൽ ഒന്ന് എന്ന നിലയിലുള്ള മേൽ കീഴ് ഘടനയായല്ല കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളെ ഭരണഘടന വിഭാവന ചെയ്യുന്നത്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ദാതാവും സ്വീകർത്താവും തമ്മിലുള്ളതല്ല.

നികുതി ചുമത്തുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കു മുള്ള അധികാരങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മൂലം വിഭവങ്ങൾ പങ്കു വയ്ക്കുന്നതു സംബന്ധിച്ച നിബന്ധനകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 280 ൽ പറയുന്നുണ്ട്. വീതം വയ്പ്' എന്നോ 'നല്കൽ ' എന്നോ ഉള്ള വാക്കുകൾ ആർട്ടിക്കിൾ 280 ൽ പറയുന്നില്ല. വിതരണം എന്ന വാക്കാണ് അവിടെ ഉപയോഗിക്കുന്നത്. ധനകാര്യ കമ്മീഷൻ നിർവ്വഹിക്കേണ്ട ഭരണഘടനാപരമായ ഒരു ബാധ്യതയാണ് അത്.

സാധാരണ പദ്ധതികൾക്കു വേണ്ടി അവ ഉപയോഗിക്കപ്പെടാറുണ്ട് എന്നത് വസ്തുതയാണെങ്കിലും ആർട്ടിക്കിൾ 282 ൽ പറയുന്ന മറ്റു ഗ്രാന്റുകൾ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുളള വിവേചന പരിധിയിൽ പെട്ടവയാണ്.

ഒരു സാഹചര്യത്തിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ദാതാവും സ്വീകർത്താവും തമ്മിലുള്ളതല്ല. ദേശീയ വിഭവങ്ങൾ പങ്കു വയ്ക്കുക എന്നതാണ് കേന്ദ്രം സംസ്ഥാനത്തിന് ദാനം ചെയ്യുക എന്നതല്ല, ഭരണഘടനയുടെ സ്പിരിറ്റിന് ചേരുന്നത്.. പലർക്കും ഇത് മനസ്സിലാകാറില്ല. ഏതു ഗ്രാൻറും സൗജന്യമായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു. കേന്ദ്രം സംസ്ഥാനത്തിന് ദാനം നല്കുന്നു എന്നും കോപ്പറേറ്റീവ് ഫെഡറലിസം എന്നും ഒറ്റശ്വാസത്തിൽ പറയുന്നതിൽ എന്തർത്ഥമാണുള്ളത് ?