Kerala News

17 Nov 2018 15:50 PM IST

Reporter-Leftclicknews

രണ്ടാമൂഴം ; മധ്യസ്ഥൻ വേണ്ടെന്ന എംടിയുടെ വാദം കോടതി അംഗീകരിച്ചു

രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട കേസിൽ മധ്യസ്ഥൻ വേണ്ടെന്ന എം.ടിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി അദ്ദേഹം രചിച്ച തിരക്കഥ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിൽ എതിർകക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്നായിരുന്നു ശ്രീകുമാർ മേനോന്റെ ആവശ്യം. കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യത്തെ എം.ടി എതിർത്തു. എം.ടിയുടെ വാദം കോഴിക്കോട് അഡിഷണൽ മുൻസീഫ് കോടതി അംഗീകരിക്കുകയായിരുന്നു.

 

നാലു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ ശ്രീകുമാർ മേനോന് കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. പറഞ്ഞ സമയത്തിനുള്ളിൽ ചിത്രം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തിരക്കഥ തിരിച്ചു തരണമെന്നാണ് എം.ടിയുടെ ആവശ്യം. കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് എം.ടി കോടതിയെ സമീപിച്ചത്. കേസ് നവംബർ ഏഴാം തിയതി വീണ്ടും പരിഗണിക്കും


Reporter-Leftclicknews