Global News

നവാസ് ഷെറീഫിന്റെയും മകളുടെയും തടവുശിക്ഷ സസ്‌പെന്‍ഡ് ചെയ്തു

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെയും മകള്‍ മറിയം നവാസിന്റെയും മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു.

Islamabadh

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെയും മകള്‍ മറിയം നവാസിന്റെയും മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. 3 പേരും 5 ലക്ഷം രൂപവീതം ജാമ്യത്തുക കെട്ടിവെയ്ക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ മൂവരും ജയില്‍ വിമോചിതരാകും. റാവല്‍പിണ്ഡിയിലെ ആദില ജയിലിലാണ് മൂന്നു പേരുമുള്ളത്. നവാസ് ഷെരീഫിന്റെ ഭാര്യയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി ഷെറീഫിനും മകള്‍ക്കും കഴിഞ്ഞയാഴ്ച കോടതി പരോള്‍ അനുവദിച്ചിരുന്നു

 

ജൂലൈ 6 ന് അക്കൗണ്ടബിലിറ്റി കോടതിയാണ് നവാസ് ഷെറീഫിനും മകള്‍ക്കും മരുമകനും ശിക്ഷ വിധിച്ചത്. നവാസ് ഷെറീഫിന് 10 വര്‍ഷവും മറിയത്തിന് 7 വര്‍ഷവും സഫ്ദാറിന് 2 വര്‍ഷവുമായിരുന്നു തടവുശിക്ഷ. ലണ്ടനില്‍ അനധികൃതമായി 4 ആഡംബര ഫ്‌ളാറ്റുകള്‍ സമ്പാദിച്ചു എന്നതായിരുന്നു കേസ്. ഫ്‌ളാറ്റുകളുടെ ഉടമസ്ഥത നവാസ് ഷെരീഫിനാണെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.