Kerala News

20 Oct 2018 03:20 AM IST

ദേവസ്വം ബോഡ് റിവ്യൂ ഹർജി നൽകില്ല

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് തിരുവനതപുരത്ത് ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ശബരിമലയിലുണ്ടായിൽ നിലനിലനിൽക്കുന്ന സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നൽകാൻ ബോര്‍ഡ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയെ ഇതിന് നിയോഗിക്കും. ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എ.പത്മകുമാർ മാധ്യമങ്ങളെ അറിയിച്ചതാണ് ഈ കാര്യം.

 

സുപ്രീം കോടതിക്ക് മുന്നിലുള്ള 25 ഓളം പുനഃപരിശോധന ഹര്‍ജികൽ ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശബരിമലയെ കലാപഭൂമിയാക്കാനല്ല നീക്കങ്ങളെ ചെറുക്കാൻ ദേവസ്വംബോര്‍ഡ് ശ്രമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.. മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാൻ ബോര്‍ഡ് തീരുമാനിച്ചു. ബോർഡ് അംഗം രാഘവൻ ഇന്നത്തെ യോഗത്തിൽനിന്ന് വിട്ടുനിന്നു.