Kerala News

19 Nov 2018 03:35 AM IST

ശബരിമലയിലെ കാണിക്ക : സംഘി ആഹ്വാനം ഭക്തർ തള്ളി

ശബരിമലയിൽ കാണിക്ക ഇടരുതെന്ന സംഘപരിവാർ ആഹ്വാനം ഭക്തർ തള്ളി

ശബരിമലയിൽ കാണിക്ക ഇടരുതെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനം ഭക്തർ തള്ളിയതായാണ് കണക്കുകൾ കാണിക്കുന്നത്. തീർത്ഥാടനം തുടങ്ങിയ ആദ്യദിവസത്തെ കണക്ക് അനുസരിച്ച് കാണിക്കയിൽ 3765 രൂപയും അഭിഷേകത്തിൽ 12120 രൂപയും മുൻവർഷത്തെക്കാൾ അധികം ലഭിച്ചു. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ സൃഷ്ടിക്കുന്ന കടുത്ത എതിർപ്പിനെ നേരിട്ടാണ് ഭക്തർ ഇത്തവണ ശബരിമലയിൽ എത്തുന്നത്. അപ്പം, അരവണ, മുറിവാടക, അന്നദാന സംഭാവന എന്നിവയിൽ ഈ വർഷം കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിനെക്കാൾ കുറവുണ്ടായി.

 

കാണിക്ക ഇടരുതെന്നായിരുന്നു സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തത്. ശബരിമലയിൽ അക്രമികൾ തമ്പടിച്ചതിനാൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞിട്ടും കാണിക്ക വരവിൽ വർദ്ധനവുണ്ടായത് സംഘപരിവാർ ആഹ്വാനം ഭക്തർ തള്ളിക്കളഞ്ഞതുകൊണ്ടാണ്. സംഘപരിവാർ സന്നിധാനത്ത് എത്തിക്കുന്ന അക്രമികളെ പോലീസ് കർശനമായി നിയന്ത്രിക്കുന്നതോടെ വരും ദിവസങ്ങളിൽ യഥാർത്ഥ ഭക്തരുടെ എണ്ണം കൂടുകയും അപ്പം, അരവണ വിൽപ്പനയിലും മുറിവാടകയിനത്തിലുമുള്ള വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്നാണ് ദേവസ്വം ബോഡിന്റെ കണക്കുകൂട്ടൽ.