Culture

12 Nov 2018 12:55 PM IST

Reporter-Leftclicknews

ഓഖി ദുരന്തം : ഒരു ഡോക്യുമെന്ററി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒരു ഡോക്യുമെന്ററി.

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒരു ഡോക്യുമെന്ററി. ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനും ചലച്ചിത്ര -ഡോക്യുമെന്ററി സംവിധായകനുമായ വാള്‍ട്ടർ ഡിക്രൂസാണ്. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമെന്ററി. പ്രൊഡ്യൂസർ സിക്സ്റ്റസ് പോൾസൺ. ക്യാമറ കെ ജി ജയന്‍, രചന എസ്എന്‍ റോയി, എഡിറ്റിംഗ് രാഹുല്‍ രാജീവ്, സബ്‌ടൈറ്റില്‍ ഗീതു എസ് പ്രിയ. ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരിക്കുത് സിദ്ദാര്‍ത്ഥ്, ജയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ്.

 

നവംബര്‍ 14ന് വൈകുന്നേരം 6 മണിക്ക് വഴുതയ്ക്കാട് ലെനില്‍ ബാലവാടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ജില്ലയിലെ രണ്ടാമത്തെ പ്രദർശനമാണിത്. പ്രവേശനം സൗജന്യം.

 


Reporter-Leftclicknews