Kerala News

പോലീസ് കൈകാണിച്ചാൽ വെട്ടിച്ചു പായണ്ട : ഡിജിറ്റൽ രേഖ മതി

ഡിജിലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ നിയമസാധുതയോടെ ഇനി പൊലീസ് അംഗീകരിക്കും.

Thiruvananthapuram

ഡ്രൈവിംഗ് ലൈസൻസും അനുബന്ധ രേഖകളും എടുക്കാൻ മറന്നാൽ പേടിക്കണ്ട. ഡിജിലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ നിയമസാധുതയോടെ ഇനി പൊലീസ് അംഗീകരിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയിട്ടുണ്ട്.

 

മോട്ടര്‍ വാഹനനിയമം, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ എന്നിവ പ്രകാരം നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ കാണിക്കേണ്ടതുണ്ട്. ഐ.ടി ആക്ട് പ്രകാരം ഡിജി ലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റില്‍ പതിപ്പ് അംഗീകരിക്കണം എന്നാണ് പുതിയ സര്‍ക്കുലര്‍ പറയുന്നത്. രേഖകളുടെ ഒറിജിനല്‍ കൈവശം വെയ്‌ക്കേണ്ട ആവശ്യവുമില്ല.