Campus

പഠിച്ച വിഷയം ഓര്‍മ്മയില്ല ; വ്യാജബിരുദക്കേസില്‍ എബിവിപി നേതാവ്

ബിരുദത്തിന് താന്‍ പഠിച്ച വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് പറയാന്‍ കഴിയാതെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പുതിയ പ്രസിഡന്റും എബിവിപി നേതാവുമായ അങ്കിവ് ബൈസോയ.

New Delhi

ബിരുദത്തിന് താന്‍ പഠിച്ച വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് പറയാന്‍ കഴിയാതെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പുതിയ പ്രസിഡന്റും എബിവിപി നേതാവുമായ അങ്കിവ് ബൈസോയ. ബൈസോയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പിജി കോഴ്‌സിനു ചേരാന്‍ വേണ്ടി ഹാജരാക്കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് എന്‍.എസ്.യു ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ളതാണെന്ന പേരില്‍ അങ്കിവ് ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

 

അങ്കിവ് ബൈസോയയ്‌ക്കെതിരേ എന്‍.എസ്.യു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ എം.എയ്ക്ക് ചേരാന്‍ വേണ്ടി അങ്കിവ് ബൈസോയ ഹാജരാക്കിയ രേഖ പരിശോധിക്കുമെന്ന് എബിവിപി വക്താവ് മോണിക അറോറ അറിയിച്ചു. ഡിഗ്രിക്ക് ഏതു വിഷയമാണ് പഠിച്ചതെന്ന ചോദ്യത്തിന്, തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന് അങ്കിവ് ബൈസോയ നല്‍കിയ മറുപടി. ഇംഗ്ലീഷ് ഒരു വിഷയമായിരുന്നു. മറ്റു വിഷയങ്ങള്‍ ഓര്‍ക്കുന്നില്ലെന്ന് ബൈസോയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കെതിരേയും വ്യാജഡിഗ്രി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.