Kerala News

മാർപ്പാപ്പ തള്ളിപ്പറഞ്ഞ ആൾക്കുവേണ്ടിയാണ് കോടിയേരി വാദിക്കുന്നത് : ഫാദർ അഗസ്റ്റിൻ വട്ടോളി

സമരചരിത്രം മറന്നുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വേദനാജനകമെന്നും സമരസമിതി കൺവീനർഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു

Kochi

ബലാത്സംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ദുരുദ്ദേശപരമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനവുമായി സമരസമിതി. മാർപ്പാപ്പ പോലും തള്ളിപ്പറഞ്ഞ ആളെ സംരക്ഷിക്കുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. സമരചരിത്രം മറന്നുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വേദനാജനകമെന്നും സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

 

കന്യാസ്ത്രീകൾ നടത്തുന്ന സമരം ദുരുദ്ദേശപരമെന്ന് കോടിയേരി ആരോപിച്ചിരുന്നു. ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാണെന്നും സമര കോലാഹലമാണ് നടത്തുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ വിമർശനവുമായി ഫാ. അഗസ്റ്റിൻ വട്ടോളി എത്തിയിരിക്കുന്നത്.