Kerala News

17 Nov 2018 13:20 PM IST

ശാസ്ത്രമേളയ്ക്ക് തയാറാക്കിയ ഭക്ഷണം ജനങ്ങൾക്ക് നൽകി

ഹർത്താൽ കാരണം മാറ്റി വയ്ക്കേണ്ടി വന്ന തിരുവനന്തപുരം റവന്യു ജില്ലാ ശാസ്ത്രമേളയിൽ നൽകാൻ തയ്യാറാക്കിയ ഭക്ഷണം പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.

അപ്രതീക്ഷിത ഹർത്താൽ കാരണം മാറ്റി വയ്ക്കേണ്ടി വന്ന തിരുവനന്തപുരം റവന്യു ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കേണ്ട കുട്ടികൾക്ക് നൽകാൻ തയ്യാറാക്കി വച്ച ഭക്ഷണം ജില്ലയിലെ ആശുപത്രികളിലും മറ്റ് പല കേന്ദ്രങ്ങളിലും വിതരണം ചെയ്തു. അങ്ങനെ വിതരണം ചെയ്തതിന് ശേഷം അധികം വന്ന ഭക്ഷണം തമ്പാന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വെളുപ്പാൻകാലത്തെ ഹർത്താൽ പ്രഖ്യാപനം അറിയാതെ വീട്ടിൽനിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും അകപ്പെട്ട് വലഞ്ഞ ജനങ്ങൾക്ക് ഇത് ആശ്വാസമായി.