Sports

16 Aug 2019 22:20 PM IST

Reporter-Leftclicknews

മുന്‍ ക്രിക്കറ്റ് താരം വി.ബി.ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി.ചന്ദ്രശേഖര്‍(57) ആത്മഹത്യ ചെയതു. ഇന്നലെ രാത്രി വീട്ടിലെ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി.ചന്ദ്രശേഖര്‍(57) ആത്മഹത്യ ചെയതു. ഇന്നലെ രാത്രി വീട്ടിലെ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയയത്. വൈകുന്നേരം ചായ കുടിച്ചിട്ട് മുകള്‍ നിലയിലെ മുറിയിലേക്ക് പോയ ചന്ദ്രശേഖരിനെ വളരെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോഴേക്ക് ചന്ദ്രശേഖര്‍ മരണമടഞ്ഞിരുന്നു.


അടുത്തകാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ചന്ദ്രശേഖര്‍ വിഷാദരോഗത്തിന് അടിമയായി മാറിയിരുന്നു. ഐ.പി.എല്‍ മാതൃകയിലുള്ള തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വിബി കാഞ്ചി വീരന്‍സ് എന്ന പേരില്‍ ഒരു ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. 3 കോടിയിലേറെ രൂപ നിക്ഷേപിച്ച ആ ടീം വലിയ നഷ്ടത്തിലായതോടെ ചന്ദ്രശേഖര്‍ വലിയ കടക്കെണിയിലായിരുന്നു.


Reporter-Leftclicknews