Today Headlines

19 Sep 2018 20:30 PM IST

ഫ്രാങ്കോ അന്വേഷണ സംഘത്തിനു മുന്നിൽ

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി.

Kochi

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് അന്വേഷണസംഘം നല്കിയ നോട്ടീസ് അനുസരിച്ചാണ് ഇന്ന് ഫ്രാങ്കോ കൊച്ചിയിൽ പോലീസിനു മുന്നിൽ ഹാജരായത്. തൃപ്പൂണിത്തുറയിൽ വച്ച് പോലീസ് ഫ്രാങ്കോയെ ചോദ്യം ചെയ്യും.

 

രാവിലെ അന്വേഷണച്ചുമതലയുള്ള ഡി.വൈ.എസ്.പി സുഭാഷ് കൊച്ചി റെയ്ഞ്ച് ഐ.ജി വിങ്ങ് സാക്കറെയുമായി ചോദ്യം ചെയ്യൽ സംബന്ധിച്ച് വിശദമായി ചർച്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലിനുവേണ്ടി 500 ലേറെ ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

 

കന്യാസ്ത്രീ പരാതി നല്കി 3 മാസത്തോളം കഴിഞ്ഞാണ് വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ അന്വേഷണ സംഘം ജലന്ധറിൽ ബിഷപ്പിന്റെ അരമനയിൽ ചെന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രാങ്കോ സല്കിയ മൊഴികളും പോലീസിന് ലഭ്യമായ തെളിവുകളും തമ്മിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അതു സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ശ്രമങ്ങളാണ് ഇന്ന് ചോദ്യം ചെയ്യലിന്റെ തുടക്കത്തിലുണ്ടാകുക.