Kerala News

ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് നീക്കി

ജലന്ധര്‍ ബിഷപ്പിന്‍റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.

Mumbai

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോമുളയ്ക്കലിനെ ചുമതലകളിൽ നിന്ന് നീക്കിക്കൊണ്ട് വത്തിക്കാൻ ഉത്തരവിറക്കി. ജലന്ധര്‍ ബിഷപ്പിന്‍റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.

 

ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത്തരത്തിൽ ചുമതലകളിൽ നിന്ന് മാറ്റുന്നതെന്ന് ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയം ഇറക്കിയ കുറിപ്പിൽ പറയുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉടനെയുണ്ടായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നതിനിടയിലാണ് വത്തിക്കാന്റെ നടപടി.