Kerala News

19 Nov 2018 15:00 PM IST

Reporter-Leftclicknews

ശബരിമല ; സർക്കാർ വിശ്വാസികൾക്കൊപ്പം : മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലര്‍ മന:പ്പൂര്‍വം ശബരിമലയില്‍ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സംസ്ഥാന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നതു മാത്രമേ സര്‍ക്കാരിന് ചെയ്യാനുള്ളൂ. ഇന്നലെ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ച് നേരത്തെതന്നെ ആര്‍എസ്എസ് സംഘം അവിടെ എത്തിയിരുന്നു. അവര്‍ അയ്യപ്പ ഭക്തരായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 


Reporter-Leftclicknews