Health

07 Mar 2020 04:20 AM IST

Reporter-Leftclicknews

ആളുകൾ കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഐഎംഎ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഐഎംഎ സംസ്ഥാനക്കമ്മിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കൊറോണ വൈറസ് രോഗം വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡൻറ് ഡോ.എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ.ഗോപികുമാറും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

 

വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുടെയും ആരാധനകളുടെയും ഭാഗമായി കൂട്ടം കൂടുന്നത് covid 19,(കൊറോണ വൈറസ്) രോഗം പടർന്നു പിടിക്കാനുള്ള സാധ്യത ഗണ്യമായി കൂട്ടാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ഒത്തുചേരൽ നിർബന്ധമായി തീരുന്ന സാഹചര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു.

 

ഒളിമ്പിക്സ് മാറ്റിവയ്ക്കുന്ന തിനെക്കുറിച്ച് ആലോചിക്കുകയും, ലോകത്തിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോണ്ടും സമ്മേളനങ്ങൾ മാറ്റിവെച്ചു കൊണ്ടും ലോകംമുഴുവൻ കൊറോണ വൈറസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ അതിന് ഉചിതമായ നടപടി സാക്ഷരകേരളത്തിൽ നിന്നും ഉണ്ടാകേണ്ടതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിവിധ സമ്മേളനങ്ങൾ ദേശീയതലത്തിൽ തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഒഴിവാക്കിയെന്ന് പ്രസ്താവന അറിയിച്ചു.

 

കേന്ദ്രസര്ക്കാറിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചും ഐ.എം.എ ഗവേഷണ വിഭാഗത്തിന്റെ അഭിപ്രായം, കേരളത്തിലും ഭാരതത്തിലും വിദേശരാജ്യങ്ങളിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ കണക്കിലെടുത്തും പൊതുജനങ്ങൾ പാലിക്കേണ്ട 6 നിർദ്ദേശങ്ങൾ ഐഎംഎ പുറത്തിറക്കി.

 

1.ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ കുറഞ്ഞത് മൂന്ന് അടി ദൂരം പാലിക്കേണ്ടതാണ് കൊറോണ ഡ്രോപ്ളേറ്റിലൂടെ പകരുന്ന രോഗമായതിനാൽ മൂന്നടി ദൂരത്തിനുള്ളിൽ നിൽക്കുന്നവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

 

2.ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങൾ ചുമ പനി ശ്വാസംമുട്ട് മൂക്കൊലിപ്പ് തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും ആൾക്കൂട്ടത്തിൽ സഞ്ചരിക്കുവാൻ പാടില്ല.

 

3.ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ അവർ എത്രയും പെട്ടെന്ന് വൈദ്യസഹായം. തേടേണ്ടതാണ് . ആശുപത്രിയിൽ അഡ്മിഷൻ നിർദ്ദേശക്കപ്പെട്ടാൽ അത് കർശനമായും പാലിക്കപ്പെടണം. വീടുകളിൽ വിശ്രമം നിർദ്ദേശിക്കപ്പെട്ടാൽ അത് പരിപൂർണ്ണമായും നടപ്പിലാക്കണം.

 

4. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൈകളുടെ ശുചിത്വം വ്യക്തമായി പാലിക്കപ്പെടേണ്ട താണ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക. അഥവാ അതിന് കഴിയുന്നില്ലെങ്കിൽ ഹാൻഡ് സാനിട്ടയിസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കാം.

 

5.ചുമയ്ക്കുന്നതും തുമ്മുന്നതും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു മാത്രമായിരിക്കണം .ഇവ ചെയ്യുമ്പോൾ സ്വന്തം കൈമുട്ടിന് ഉള്ളിലേക്ക് ചെയ്യുന്നതാണ് അത്യുത്തമം. ടിഷ്യു പേപ്പർ ഉപയോഗിക്കുന്നവർ തുമ്മുക ചുമയ്ക്കുക എന്നിവക്ക് ശേഷം മൂടി വെച്ചിട്ടുള്ള ഡസ്‌റ്റ്ബിനിലേക്ക് ഉടൻ നിക്ഷേപിക്കേണ്ടതാണ്.

 

6.കൊച്ചുകുട്ടികൾ, 60 വയസ്സിന് മുകളിൽ ഉള്ളവർ, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ക്യാൻസർ, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹരോഗം എന്നിവയുള്ളർ പൊതുപരിപാടികൾ ഒഴിവാക്കുന്നതാണ് നല്ലത്.


Reporter-Leftclicknews