Film Review

ഇന്ദു മല്‍ഹോത്ര ചുമതലയേറ്റു

ഇന്ദുമല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു.

New Delhi

ഇന്ദുമല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. അഭിഭാഷക പദത്തില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് ഇന്ദു മല്‍ഹോത്ര. ഇന്ദുമല്‍ഹോത്ര കൂടി ജഡ്ജിയായതോടെ സുപ്രീംകോടതിയില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം 2 ആയി. സ്വാതന്ത്ര്യലബ്ധിക്കുശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദു മല്‍ഹോത്ര.

 

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് ഒഴിവാക്കിയതിനെ മുതിര്‍ന്ന അഭിഭാഷകര്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇന്ദു മല്‍ഹോത്രയെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായില്ല.