Sports

10 Dec 2018 11:25 AM IST

Reporter-Leftclicknews

ഇന്ത്യക്ക് ചരിത്ര വിജയം

ആസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റ് മത്സരം 31 റൺസിന് വിജയിച്ച ഇന്ത്യൻ ടീം ക്രിക്കറ്റ് ചരിത്രത്തിനവകാശികളായി.

ആസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റ് മത്സരം 31 റൺസിന് വിജയിച്ച ഇന്ത്യൻ ടീം ക്രിക്കറ്റ് ചരിത്രത്തിനവകാശികളായി.1947 ൽ ആരംഭിച്ച ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം വിജയത്തോടെ തുടങ്ങുന്നത് ഇതാദ്യം. ആസ്ട്രേലിയയുടെ രണ്ടാമിന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും രവിചന്ദ്രൻ അശ്വിനും ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇഷാന്തിനാണ് ശേഷിച്ച ഒരു വിക്കറ്റ്. ഇന്ത്യയ്ക്കായി ആദ്യ ഇന്നിങ്‌സിൽ 123 ഉം രണ്ടാമിന്നിങ്സിൽ 71 ഉം റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് കളിയിലെ താരം.


Reporter-Leftclicknews