Kerala News

28 Jul 2020 05:20 AM IST

Reporter-Leftclicknews

ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ നാളെയും തുടരും

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ 8 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരും.

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ ഇന്ന് കൊച്ചിയിൽ ചോദ്യം ചെയ്ത് വിട്ടയച്ചു. ഏതാണ്ട് 8 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം രാത്രി 7 മണിയോടെയാണ് ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടരും. നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ വേണ്ടി ശിവശങ്കർ എറണാകുളത്തു തന്നെ തങ്ങുകയാണ്.

 

തിരുവനന്തപുരത്ത് വച്ച് നേരത്തേ കസ്റ്റംസ് 9 മണിക്കൂറോളവും എൻഐഎ 5 മണിക്കൂറിലേറെയും ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. നാളെ നടക്കാനിരിക്കുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാണ്‌.


Reporter-Leftclicknews