Kerala News

10 Dec 2018 15:35 PM IST

Reporter-Leftclicknews

പിറവം പള്ളിയിൽ ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിഭാഗം

എറണാകുളം പിറവം പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യാക്കോബായ സഭാ വിശ്വാസികൾ പള്ളിക്കകത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു.

എറണാകുളം പിറവം പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യാക്കോബായ സഭാ വിശ്വാസികൾ പള്ളിക്കകത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ഇടപെടും എന്ന സാഹചര്യത്തിലാണ് പിറവം പള്ളിക്കുള്ളിൽ യാക്കോബായ സഭാ വിശ്വാസികൾ മണ്ണെണ്ണയുമായി ആത്മഹത്യാഭീഷണി മുഴക്കുന്നത്.


കോടതിവിധി നടപ്പിലാക്കാൻ പോലീസ് പള്ളിയിലേക്ക് കയറിയാൽ തങ്ങൾ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുമെന്നാണ് യാക്കോബായ വിശ്വാസികളുടെ ഭീഷണി. സ്ത്രീകളുൾപ്പെടെ 200 പേരാണ് പള്ളിക്കുള്ളിലുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാനാവില്ലെന്ന് എറണാകളും ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായർ യാക്കോബായ സഭാ നേതൃത്വത്തെ അറിയിച്ചു. പള്ളിക്കുള്ളിൽ പ്രതിഷേധം നടത്തുന്നവരെ നിയന്ത്രിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് യാക്കോബായ സഭാ നേതാക്കളുടെ പ്രതികരണം.


Reporter-Leftclicknews