Campus

23 Oct 2018 15:00 PM IST

കെ.എസ്.ഐ.ഡി ഇന്നവേഷന്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി) ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി നവീന ആശയങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി) ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി നവീന ആശയങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. ക്രിയാത്മക വ്യക്തിത്വങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് കെ.എസ്.ഐ.ഡി ഇന്നവേഷന്‍ അവാര്‍ഡ് 2018 പ്രഖ്യാപിച്ചിട്ടുള്ളത്. മത്സരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച നവീന ആശയങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കുമാണ് പുരസ്‌കാരം.


എന്‍ജിനിയറിംഗ്/ആര്‍ക്കിട്ടെക്ചര്‍/ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്കും പോളിടെക്‌നിക്, ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനില്‍ പ്രത്യേക താല്പര്യമുള്ളവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു ഗ്രൂപ്പില്‍ പരമാവധി 5 പേര്‍വരെയാകാം. ക്രിയാത്മകത, നവീനത, ഉല്പന്നങ്ങളുടെ പ്രായോഗികക്ഷമത, സാമൂഹ്യപ്രസക്തി, മൂലമാതൃകയുടെ പ്രവര്‍ത്തനക്ഷമത എന്നിവയാണ് പുരസ്‌കാര നിർണയത്തിൽ വിലയിരുത്തപ്പെടുക. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പ്രോജക്ടുകളുടെ പ്രദർശനം നവംബർ 3ന് രാവിലെ 10 മുതൽ 4 വരെ കെ.എസ്.ഐ.ഡി ക്യാംപസിൽ നടക്കും.  


റോബോട്ടിക്‌സ്, ഓട്ടോമൊബൈല്‍, എന്‍ജിനിയറിംഗ് പ്രോജക്ടുകള്‍ , കാര്‍ഷിക ഉല്പന്നങ്ങള്‍, നവീന ആശയങ്ങള്‍, കണ്‍സപ്റ്റ് ആശയങ്ങള്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, ഇന്‍സ്റ്റലേഷന്‍, ആക്‌സസറീസ് ആന്റ് ഗാജറ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ പെട്ടവ മത്സരത്തിനയക്കാം. ഈ വിഭാഗങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവ തന്നെയാകണമെന്ന് നിര്‍ബ്ബന്ധമില്ല. മത്സരത്തിന് അയക്കുന്ന പ്രോജക്ടിനെക്കുറിച്ച് 250 വാക്കുകളില്‍ കുറയാതെ ഒരു വിശദീകരണവും പ്രോജക്ടിന്റെ 1 എംബിയില്‍ കവിയാത്ത 2 മുതല്‍ 5 വരെ ഫോട്ടോകളും അപേക്ഷയോടൊപ്പം ഉണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് spd@ksid.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ 9897238055, 9895125561 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.