Today Headlines

16 Oct 2018 20:40 PM IST

Reporter-Leftclicknews

കെ.എസ്.ആര്‍.ടിസിയിൽ മിന്നല്‍ സമരം ; യാത്രക്കാർ നടുറോട്ടിൽ

റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ജീവനക്കാരെ തിരുവനന്തപുരം തമ്പാനൂരിൽ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ ജോലി ബഹിഷ്കരിച്ച് മിന്നൽ പണിമുടക്കിൽ.

റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ജീവനക്കാരെ തിരുവനന്തപുരം തമ്പാനൂരിൽ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ ജോലി ബഹിഷ്കരിച്ച് മിന്നൽ പണിമുടക്കിൽ. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ജില്ലകളില്‍ തുടങ്ങിയ സമരം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു. സമരത്തെ തുടര്‍ന്ന് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജീവനക്കാർ ബസ്സുകൾ റോഡിൽ നിറുത്തി യാത്ര ഉപേക്ഷിക്കുകയാണ്.

 

എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തമ്പാനൂരിൽ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. ടിക്കറ്റ് കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കുന്ന തീരുമാനം മാറ്റിവച്ചു. പോലീസ് മർദ്ദനമാണ് ഇപ്പോഴത്തെ മിന്നൽ പണിമുടക്കിന് കാരണം.

 


Reporter-Leftclicknews