Culture

30 Sep 2018 02:15 AM IST

കെ.വി.മോഹന്‍കുമാറിന് വയലാർ അവാര്‍ഡ്

ഈ വര്‍ഷത്തെ വയലാര്‍ രാമവർമ്മ സാഹിത്യ അവാര്‍ഡിന് നോവലിസ്റ്റ് കെ.വി.മോഹന്‍കുമാര്‍ അര്‍ഹനായി.

ഈ വര്‍ഷത്തെ വയലാര്‍ രാമവർമ്മ സാഹിത്യ അവാര്‍ഡിന് നോവലിസ്റ്റ് കെ.വി.മോഹന്‍കുമാര്‍ അര്‍ഹനായി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലാണ് 42-ാമത് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറായ മോഹന്‍കുമാര്‍ 6 നോവലുകളുള്‍പ്പെടെ 15 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
 
ഡോ.എം.എസ്.ഗീത, ഡോ.ബെറ്റിമോള്‍ മാത്യു, ഡോ.എം.ആര്‍ തമ്പാന്‍, എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ഒക്‌ടോബര്‍ 27 ന് വയലാര്‍ രാമവര്‍മ്മയുടെ 43-ാം ചരമവാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.