LAW

11:45 AM IST

ലഷ്കർ നേതാവ് ഹാഫിസ് സൈദ് എന്റെ ഹീറോ : തുറന്നുപറഞ്ഞ് പർവേസ് മുഷറഫ്

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് പാക് സർക്കാർ സഹായം നൽകാറുണ്ടെന്ന് തുറന്നു പറഞ്ഞ് മുൻ പാക് പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ്

 ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് പാക് സർക്കാർ സഹായം നൽകാറുണ്ടെന്ന് തുറന്നു പറഞ്ഞ് മുൻ പാക് പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് ഹാഫിസ് സൈദിന്റെ ഏറ്റവും വലിയ ആരാധകനാണ് താൻ.കശ്മീരിലെ ഏറ്റവും വലിയ സംഘടനാ ആയ ലഷ്കറിന്റെ പ്രവർത്തനങ്ങളെ പലവിധത്തിൽ സഹായിച്ചിട്ടുണ്ട്. നിരവധി തവണ ഹാഫിസ് സൈദിനെ കണ്ടിട്ടുമുണ്ട് എന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാൻ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ പാക് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ലഷ്കറും ജമാഅത് ഉദ്ദവയും ഇപ്പോഴും തന്നെ പിന്തുണക്കുന്നുണ്ടെന്ന് അറിയാമെന്നും മുഷറഫ് പറയുന്നു. അമേരിക്കക്കൊപ്പം ചേർന്ന് ഇന്ത്യ ലഷ്കറിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ചു. എന്നാൽ കാശ്മീർ താഴ്‌വരയിൽ ലഷ്കർ തീവ്രവാദികൾ ഇപ്പോഴും സജീവമായിത്തന്നെയുണ്ട്. കാശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും മുഷറഫ് പറഞ്ഞു. മുബൈ ഭീകരാക്രമണ കേസിൽ ഹാഫിസ് സൈദ് കുറ്റക്കാരനല്ലെന്നും മുഷാറഫ് പറയുന്നു. എന്നാൽ താൻ പ്രസിഡന്റ് ആയിരിക്കെ 2002 ൽ ലഷ്കറിനെ നിരോധിക്കുന്നതിനെടുത്ത തീരുമാനം സംഘടനയെപ്പറ്റി ഒന്നും അറിയാതെ എടുത്തതായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിർത്തി കടന്നുള്ള തീവ്രാവാദത്തിന് പാകിസ്ഥാൻ സഹായം ചെയ്യുന്നുണ്ടെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാൻ എല്ലാ കാലങ്ങളിലും നിഷേധിച്ചുവരികയായിരുന്നു. ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് സഹായം ചെയ്യുന്നുണ്ടെന്ന് ആദ്യമായാണ് പാക് ഭരണാധികാരി ആയിരുന്ന ഒരാൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.