News

04 Dec 2018 13:50 PM IST

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ലെഫ്റ്റ്ക്ലിക് ന്യൂസ് ജീവനക്കാരനായിരുന്ന രാഹുൽരാജ് വാഹനാപകടത്തെ തുടർന്ന് നിര്യാതനായി.

ദേശീയ പാതയില്‍ ചവറയ്ക്കു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുല്‍രാജ് (26) ഇന്ന് പുലര്‍ച്ചെ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ മരണമടഞ്ഞു. നവംബര്‍ 27 ന് രാത്രിയായിരുന്നു അപകടം. കാര്‍ ബൈക്കിലിടിച്ച് റോഡില്‍ തെറിച്ചുവീണ രാഹുലിന്റെ തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിന് കാരണമായത്. ബൈക്കിനു പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു രാഹുല്‍.


ചവറ പരിമണം കടകത്തു വീട്ടില്‍ രാജന്‍ പിള്ളയുടെയും ലതാകുമാരിയുടെയും മകനായ രാഹുല്‍രാജ് ലെഫ്റ്റ് ക്ലിക് ന്യൂസില്‍ ജീവനക്കാരനായിരുന്നു. ഗോകുല്‍രാജ് ഇളയ സഹോദരനാണ്. സംസ്‌കാരം ഡിസംബര്‍ 5 രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വാഹനാപകടത്തില്‍ ചവറ പോലീസ് കേസെടുത്തിട്ടുണ്ട്.