National News

24 Jul 2020 22:50 PM IST

Reporter-Leftclicknews

അസംബ്ലി ചേർന്ന് ഭൂരിപക്ഷം തെളിയിക്കും : ഗെലോട്ട്

രാജസ്ഥാൻ നിയമസഭ ഉടൻ വിളിച്ചു ചേർക്കുമെന്നും നിയമസഭയിൽ തനിക്ക് ഭൂരിപക്ഷമുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട്.

രാജസ്ഥാൻ നിയമസഭ ഉടൻ വിളിച്ചു ചേർക്കുമെന്നും നിയമസഭയിൽ തനിക്ക് ഭൂരിപക്ഷമുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിമത എംഎൽഎമാർക്കെതിരെയുള്ള സ്പീക്കറുടെ നടപടി രാജസ്ഥാൻ ഹൈക്കോടതി മരവിപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെലോട്ട്. കോടതി വിധി വന്നതിനു ശേഷം ഗെലോട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സച്ചിൻ പൈലറ്റിനോടൊപ്പമുള്ള ചില എംഎൽഎമാർ തന്നെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അവരുടെ പിന്തുണയില്ലെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഹർജിയിൽ കേന്ദ്രസർക്കാരിനെ കക്ഷിചേർക്കണമെന്ന സച്ചിൻ പൈലറ്റിൻ്റെ അപേക്ഷ അംഗീകരിച്ച രാജസ്ഥാൻ ഹൈക്കോടതി നിലവിലെ സ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെട്ടു കേസിൽ കോടതി വിശദമായ വാദം കേൾക്കും. ഹർജിയിൽ വിധിപറയുന്നത് വൈകുന്നതോടെ കുതിരക്കച്ചവടത്തിന് ബിജെപി നേത്യത്വം തയ്യാറാകുമെന്ന് മുൻകൂട്ടി കണ്ട് എത്രയും വേഗത്തിൽ നിയമസഭ വിളിച്ചു ചേർക്കാറാണ് അശോക് ഗെലോട്ട് ഉദ്ദരിക്കുന്നത്‌.


Reporter-Leftclicknews