Culture

27 Jul 2020 22:30 PM IST

Balachandran Chullikkad

മതയുദ്ധങ്ങൾ

സ്വന്തം മതവിശ്വാസത്തോടും മതരാഷ്ട്രീയത്തോടും പൊരുത്തപ്പെടാത്ത സാഹിത്യ കൃതികളെയും എഴുത്തുകാരെയും ആക്രമിക്കുക എന്നതാണ് സാഹിത്യരംഗത്തെ മതയുദ്ധമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്.

മനുഷ്യചരിത്രത്തിലെ ഏറ്റവും കറുത്ത വശമാണ് ഇന്നും തുടരുന്ന മതയുദ്ധങ്ങൾ. മതവിശ്വാസത്തെ ചൂഷണംചെയ്ത് രാഷ്ട്രീയാധികാരം നേടാനുള്ള എല്ലാത്തരം പ്രവർത്തനങ്ങളുടെയും ആകെത്തുകയാണ് മതയുദ്ധം. മുസ്ലീങ്ങളുടെ ജിഹാദും ഹിന്ദുക്കളുടെ ധർമ്മയുദ്ധവും ക്രിസ്ത്യാനികളുടെ കുരിശുയുദ്ധവും ഇന്നത്തെ ബൗദ്ധരുടെ സ്വത്വരാഷ്ട്രീയവും എല്ലാം മതയുദ്ധമാണ്. അണുയുദ്ധവും ബോംബുസ്ഫോടനവും മുതൽ സാഹിത്യവിമർശനം വരെ എല്ലാ മേഖലകളും മതയുദ്ധത്തിന്റെ പരിധിയിൽ വരുന്നു.

 

ജനാധിപത്യത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സെക്കുലറിസത്തിന്റെയും സാഹിത്യവിമർശനത്തിന്റെ യും ആട്ടിൻതോൽ പുതച്ച മതയുദ്ധങ്ങൾ തിരിച്ചറിയപ്പെടാറില്ല.

 

സ്വന്തം മതവിശ്വാസത്തോടും മതരാഷ്ട്രീയത്തോടും പൊരുത്തപ്പെടാത്ത സാഹിത്യ കൃതികളെയും എഴുത്തുകാരെയും ആക്രമിക്കുക എന്നതാണ് സാഹിത്യരംഗത്തെ മതയുദ്ധം.


Balachandran Chullikkad