Gwaliyor
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം നിർമ്മിച്ച വീടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നേതാക്കന്മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതു താല്പര്യ ഹർജിയിലാണ് കോടതി നടപടി.
സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നേതാക്കന്മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. പൊതു തെരഞ്ഞെടുപ്പ് നേരില്‍ക്കണ്ട് ജനങ്ങളെ സ്വാധീനിക്കാനാണ് സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വീടുകളില്‍ നിന്ന് നേതാക്കന്മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നേരത്തേ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. നേതാക്കന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം പദ്ധതിയുടെ ലോഗോ ഉപയോഗിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.