07 Nov 2018 16:05 PM IST
Thiruvananthapuram
ശബരിമലയിലെ ക്രമസമാധാനപാലനം ഉൾപ്പെടെയുള്ളവ ഏകോപിപ്പിക്കുന്നതിനായി സബ് കളക്ടറെ നിയമിച്ച് സർക്കാർ. മജിസ്റ്റീരിയൽ അധികാരത്തോടെയാണ് സ്പെഷ്യൽ ഓഫീസറെ നിയമിച്ചിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ആയിരുന്ന വി.ആര്. പ്രേംകുമാറിനെയാണ് ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയി നിയമിക്കാൻ തീരുമാനിച്ചത് .
ഇതോടെ ശബരിമലയും അനുബന്ധ പ്രദേശങ്ങളും സ്പെഷ്യൽ ഓഫീസറുടെ നിയന്ത്രണത്തിൽ ആയിരിക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന് തലവേദനയായ സാഹചര്യത്തിലാണ് പുതിയ നിയമനം.
വി.ആര്. പ്രേംകുമാറിനു പകരം തൃശ്ശൂര്‍ സബ് കലക്ടര്‍ രേണു രാജായിരിക്കും ദേവികുളം സബ് കലക്ടർ.