Sports

സംസ്ഥാന സോഫ്റ്റ്‌ബോൾ ചാംപ്യൻഷിപ്പ്: മലപ്പുറത്തിന് ഇരട്ടക്കിരീടം

തിരുവനന്തപുരം(15-05-2018): തിരുവനന്തപുരത്ത് സമാപിച്ച 23 മത് സംസ്ഥാന ബോയ്സ് ആൻഡ് ഗേൾസ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം.

Malappuram

തിരുവനന്തപുരം(15-05-2018): തിരുവനന്തപുരത്ത് സമാപിച്ച 23 മത് സംസ്ഥാന ബോയ്സ് ആൻഡ് ഗേൾസ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം.

അവേശകരമായ ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയെ (6-7) നും പെൺകുട്ടികളുടെ വിഭാഗത്തിൽ എറുണാകുളത്തെ (7- 4) നും പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ആൺ കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം പത്തനംതിട്ടയെ (5 - 3 )ന് തോൽപ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാടിനെ (7_6 )ന് തോൽപ്പിച്ച കോട്ടയം മൂന്നാം സ്ഥാനം നേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി മുഹമ്മദ് സമദ്.ടി (മലപ്പുറം), പിച്ചറായി ഗസൽ.എം.ആർ (ആലപ്പുഴ), പ്രോമിസിംഗ് പ്ലയറായി ശരൺ.എസ് (തിരുവനന്തപുരം) എന്നിവരേയും പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി ആര്യ എം (മലപ്പുറം), പിച്ചറായി ഹൃദിക ശ്യാം.(മലപ്പുറം), പ്രോമിസിംഗ് പ്ലയറായി ശ്രീക്കുട്ടി ആർ.ബി (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.

വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാർ കെ.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ നേമം എം.എൽ.എ വി.ശിവൻകുട്ടി , കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസൺ, സോഫ്റ്റ് ബോൾ ഫെഡറേഷൻ ഇന്ത്യ ജോയിൻറ്റ് സെക്രട്ടറി അലക്സ്.എ.ജോൺസൻ, ജനറൽ കൺവീനർ ഡോ.കെ.കെ.വേണു, ഓർഗനൈസിംഗ് സെക്രട്ടറി ബോബി.സി.ജോസഫ്, പ്രൊഫ.പി.മാത്യു, ശശിധരൻ നായർ തുടങ്ങിയവർ സമ്മാനദാനചടങ്ങിൽ പങ്കെടുത്തു