Kerala News

06 Nov 2018 10:25 AM IST

മീഡിയവണ്‍ ക്യാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു.

മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു. ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി, ടിവി ന്യൂ, ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ ക്യാമറാ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കബറടക്കം നാളെ കരുനാഗപ്പള്ളി തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്ത് കബര്‍സ്ഥാനില്‍. ഭാര്യ നിഷാന. രണ്ടു മക്കള്‍. പിതാവ് അബ്ദുല്‍ റഹ്മാന്‍. മാതാവ് റാബിയ ഉമ്മ.

 

അഭിനേതാവ് കൂടിയായിരുന്നു താഹ. ചേരി ,കടൽതീരത്ത്, തീൻ മുറിയിലെ ദുരന്തം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സമാന്തര നാടക പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.