Culture

06 Dec 2018 17:25 PM IST

സംഘ്പരിവാർ ആക്രമണങ്ങളെ പിന്തുണച്ച് എം.ജി.എസും

ശബരിമലയിൽ സംഘപരിവാറിന് അനുകൂലമായി ഒരു പറ്റം ആളുകൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചരിത്രകാരനായ എം.ജി.എസ് നാരായണനും.

ശബരിമലയിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടും സർക്കാരിനെ വിമർശിച്ചും ഒരു പറ്റം എഴുത്തുകാർ ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ചരിത്രകാരനായ എം.ജി.എസ് നാരായണൻ ആദ്യപേരുകാരൻ. ശബരിമലയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ പ്രസ്താവനയിൽ വിമർശിക്കുന്നു. അയ്യപ്പ ഭക്തർക്കെതിരെ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായാണ് കൂട്ടപ്രസ്താവനയിൽ ഒപ്പിട്ടവരുടെ ആരോപണം.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

 

എം.ജി.എസ് നാരായണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പി.പരമേശ്വരൻ, സുരേഷ് ഗോപി എംപി, എസ് രമേശൻ നായർ, മാടമ്പ് കുഞ്ഞുകുട്ടൻ, ഷാജി കൈലാസ്, ശത്രുഘ്‌നൻ, വി.ആർ സുധീഷ്, യു.കെ കുമാരൻ , തായാട്ട് ബാലൻ, ആർ.കെ ദാമോദരൻ, ശ്രീകുമാരി രാമചന്ദ്രൻ, സജി നാരായണൻ തുടങ്ങി നാല്പതിലേറെ പേരാണ് കൂട്ടപ്രസ്താവനയിൽ ഒപ്പു വച്ചിട്ടുള്ളത്. സിനിമ നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ ഭാര്യമാരോടൊപ്പമാണ് പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുള്ളത്.